Short Vartha - Malayalam News

വിവോ T3 അള്‍ട്രാ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

വിവോ T3 അള്‍ട്രാ 5Gയ്ക്ക് MediaTek Dimensity 9200+ ചിപ്‌സെറ്റാണ് കരുത്ത് പകരുക. AI ഇറേസര്‍, AI ഫോട്ടോ മെച്ചപ്പെടുത്തല്‍ തുടങ്ങിയ AI അധിഷ്ഠിത ഫോട്ടോ സവിശേഷതകളും ഇതില്‍ ക്രമീകരിച്ചിട്ടുണ്ട്. 8 GB റാമും 128 GB സ്റ്റോറേജുമുള്ള വിവോ T3 അള്‍ട്രായുടെ അടിസ്ഥാന മോഡലിന് 31,999 രൂപയാണ് വില. 8GB റാം + 256GB സ്റ്റോറേജ് മോഡലിന് 33,999 രൂപയാണ് വില. സെപ്റ്റംബര്‍ 19ന് ഇന്ത്യയില്‍ സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയക്ക് എത്തിക്കുമെന്നാണ് റിപ്പോര്‍ട്ട്.