Short Vartha - Malayalam News

മോട്ടറോള എഡ്ജ് 50 നിയോ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

മോട്ടറോള എഡ്ജ് 50, എഡ്ജ് 50 പ്രോ, എഡ്ജ് 50 അൾട്രാ, എഡ്ജ് 50 ഫ്യൂഷൻ എന്നിവയ്ക്ക് ശേഷം ഇന്ത്യയിൽ അവതരിപ്പിക്കുന്ന എഡ്ജ് 50 സീരീസിലെ അഞ്ചാമത്തെ ഫോണാണ് മോട്ടറോള എഡ്ജ് 50 നിയോ. 8GB + 256GB സ്റ്റോറേജ് ഓപ്‌ഷനിൽ എത്തുന്ന മോട്ടറോള എഡ്ജ് 50 നിയോയുടെ വില 23,999 രൂപയാണ്. മീഡിയടെക് ഡൈമെൻസിറ്റി 7300 SoC ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. OIS പിന്തുണയുള്ള 50MP മെഗാപിക്‌സൽ സോണി LYTIA-700C ക്യാമറ, 13MP അൾട്രാ-വൈഡ് സെൻസർ, 10MP ടെലിഫോട്ടോ ക്യാമറ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയാണ് മോട്ടറോള എഡ്ജ് 50 നിയോയിൽ സജ്ജീകരിച്ചിരിക്കുന്നത്.