Short Vartha - Malayalam News

HMD സ്കൈലൈൻ സ്മാർട്ട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു

യൂറോപ്പിൽ ലോഞ്ച് ചെയ്ത് ഏകദേശം രണ്ട് മാസത്തിന് ശേഷമാണ് HMD സ്കൈലൈൻ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. സ്‌നാപ്ഡ്രാഗൺ 7s Gen 2 ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിന് കരുത്തേകുന്നത്. 12GB + 256GB സ്റ്റോറേജ് ഓപ്‌ഷനിൽ എത്തുന്ന സ്മാർട്ട്ഫോണിന് 35,999 രൂപയാണ് വില. ആൻഡ്രോയിഡ് 14ൽ പ്രവർത്തിക്കുന്ന സ്മാർട്ട്‌ഫോണിൽ 108MP ട്രിപ്പിൾ റിയർ ക്യാമറയും 50MP സെൽഫി ക്യാമറയുമാണ് സജ്ജീകരിച്ചിരിക്കുന്നത്. 6.55-ഇഞ്ച് ഫുൾ HD+ പോൾഇഡ് സ്‌ക്രീൻ, 144Hz റിഫ്രഷ് റേറ്റ്, 1,000 നിറ്റ് പീക്ക് ബ്രൈറ്റ്‌നസ്, കോർണിംഗ് ഗൊറില്ല ഗ്ലാസ് 3 സംരക്ഷണം, 4,600 mAh ബാറ്ററി തുടങ്ങിയവയാണ് സ്മാർട്ട്ഫോണിന്റെ സവിശേഷതകൾ.