Short Vartha - Malayalam News

ഹുവായ് മേറ്റ് XT ലോഞ്ച് ചെയ്തു

ലോകത്തിലെ ആദ്യത്തെ ട്രൈ ഫോൾഡ് ഫോൺ അവതരിപ്പിച്ച് ഹുവായ്. 50MP പ്രൈമറി ക്യാമറ, 12MP അൾട്രാവൈഡ് ക്യാമറ, 12MP പെരിസ്കോപ്പ് ടെലിഫോട്ടോ ക്യാമറ എന്നിവയുള്ള ട്രിപ്പിൾ റിയർ ക്യാമറയാണ് ഫോണിനുള്ളത്. 5,600mAh ബാറ്ററിയും ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്. പൂർണ്ണമായി തുറക്കുമ്പോൾ ഫോണിന് 10.2 ഇഞ്ച് സ്‌ക്രീനാണുള്ളത്. ഒരു തവണ മടക്കിയാൽ 7.9 ഇഞ്ച് സ്ക്രീനും രണ്ടാം തവണ മടക്കിയാൽ ഫോൺ സ്ക്രീൻ 6.4 ഇഞ്ചായും മാറും. 16GB റാം നൽകിയിട്ടുള്ള ഫോൺ 256GB, 512GB, 1TB എന്നീ മൂന്ന് സ്റ്റോറേജ് ഓപ്‌ഷനുകളിൽ ലഭ്യമാകും.