Short Vartha - Malayalam News

സാംസങ് ഗാലക്‌സി M55s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

സാംസങ് ഗാലക്‌സി M55 ന്റെ പിൻഗാമിയായി സാംസങ് ഗാലക്‌സി M55s 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു. കഴിഞ്ഞ വർഷമാണ് ഗാലക്‌സി M55 വിപണിയിലെത്തിയത്. വലിയ രീതിയിൽ ഉള്ള അപ്‌ഗ്രേഡുകൾ പുതിയ സ്മാർട്ട്ഫോണായ M55s 5G യിലില്ല. 8GB + 128GB സ്റ്റോറേജ് ഓപ്‌ഷനുള്ള അടിസ്ഥാന മോഡലിന് 19,999 രൂപയാണ് വില. 8GB + 256GB, 12GB + 256GB സ്റ്റോറേജ് ഓപ്‌ഷനുകളിലും സ്മാർട്ട്ഫോൺ ലഭ്യമാണ്. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗണ് 7 Gen 1 അഡ്രിനോ 644 GPU ചിപ്‌സെറ്റാണ് സ്മാർട്ട്ഫോണിൽ നൽകിയിട്ടുള്ളത്. 45W ഫാസ്റ്റ് ചാർജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയും, OIS പിന്തുണയുള്ള 50MP ട്രിപ്പിൾ റിയർ ക്യാമറയുമാണ് ഫോണിൽ സജ്ജീകരിച്ചിരിക്കുന്നത്.