Short Vartha - Malayalam News

ഹോണർ 200 ലൈറ്റ് 5G ഇന്ത്യയിൽ ലോഞ്ച് ചെയ്തു

108MP ട്രിപ്പിൾ റിയർ ക്യാമറയും 50MP സെൽഫി ക്യാമറയുമായി എത്തുന്ന ഹോണർ 200 ലൈറ്റ് 5G ഇന്ത്യയിൽ അവതരിപ്പിച്ചു. മീഡിയടെക് ഡൈമെൻസിറ്റി 6080 ചിപ്സെറ്റ് നൽകിയിട്ടുള്ള സ്മാർട്ട്ഫോണിൽ 4,500mAh ബാറ്ററിയാണ് സജ്ജീകരിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള MagicOS 8.0-ലാണ് ഫോൺ പ്രവർത്തിക്കുന്നത്. 8GB + 256GB ഓപ്ഷനിൽ എത്തുന്ന സ്മാർട്ട്ഫോണിന് 17,999 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായുള്ള ഡിസ്കൗണ്ടിന്റെ ഭാഗമായി സ്മാർട്ട്ഫോൺ 15,999 രൂപയ്ക്ക് ലഭ്യമാകും. സെപ്റ്റംബർ 27ന് ഉച്ചയ്ക്ക് 12 മണി മുതലാണ് രാജ്യത്ത് ഫോണിന്റെ വിൽപന ആരംഭിക്കുക.