Short Vartha - Malayalam News

ലാവ ബ്ലേസ് 3 5G ഇന്ത്യയിൽ ഉടന്‍ ലോഞ്ച് ചെയ്യും

ഇന്ത്യൻ സ്മാർട്ട്ഫോൺ നിർമാതാക്കളായ ലാവ തങ്ങളുടെ പുത്തൻ 5G സ്മാർട്ട്ഫോണിന്റെ ലോഞ്ച് സ്ഥിരീകരിച്ചു. കഴിഞ്ഞ നവംബറിൽ പുറത്തിറങ്ങിയ ലാവ ബ്ലേസ് 2 എന്ന സ്മാർട്ട്ഫോണിന്റെ പിൻഗാമിയായി ലാവ ബ്ലേസ് 3 5G ഇന്ത്യയിൽ ഉടൻ ലോഞ്ച് ചെയ്യുമെന്ന് കമ്പനി സാമൂഹ്യമാധ്യമങ്ങളിലൂടെ അറിയിച്ചു. സ്മാർട്ട്ഫോൺ എന്ന് ലോഞ്ച് ചെയ്യും എന്നുള്ള തീയതി വെളിപ്പെടുത്തിയിട്ടില്ല. രണ്ട് കളർ ഓപ്ഷനുകളിൽ ഈ ഫോണിൽ 50MP AI ഡ്യുവൽ റിയർ ക്യാമറയും, 8MP ഫ്രണ്ട്‌ ക്യാമറയുമാണ് ഉള്ളത്.