Short Vartha - Malayalam News

ആപ്പിള്‍ മാപ്പ് ഇനി മുതല്‍ വെബ് വേര്‍ഷനിലും

കഴിഞ്ഞ ദിവസമാണ് ആപ്പിള്‍ മാപ്പിന്റെ ബീറ്റ വേര്‍ഷന്‍ കമ്പനി അവതരിപ്പിച്ചത്. മൊബൈല്‍ വേര്‍ഷനില്‍ ലഭ്യമാകുന്ന എല്ലാ വിവരങ്ങളും ഇനി വെബ് വേര്‍ഷനിലും ലഭ്യമാകും. ഉപയോക്താക്കള്‍ക്ക് ഉപയോഗിക്കുന്ന ബ്രൗസറില്‍ നിന്ന് beta.maps.Apple.com എന്ന URL സന്ദര്‍ശിച്ചാല്‍ ആപ്പിള്‍ മാപ്പിലെത്താനാകും. മാക്കിലാണെങ്കില്‍ സഫാരി, ക്രോം ബ്രൗസറുകളിലും വിന്‍ഡോസ് ഉപഭോക്താക്കള്‍ക്കാണെങ്കില്‍ ക്രോം, മൈക്രോസോഫ്റ്റ് എഡ്ജ് ബ്രൗസറുകളിലൂടെയും ആപ്പിള്‍ മാപ്പ് ഉപയോഗിക്കാം.