Short Vartha - Malayalam News

ആപ്പിളിന്റെ ഈ വര്‍ഷത്തെ ആദ്യ അവതരണ പരിപാടി ഇന്ന്

'ലെറ്റ് ലൂസ്' എന്ന് പേരിട്ടിരിക്കുന്ന പരിപാടി ഇന്ന് വൈകീട്ട് 7.30 നാണ് നടക്കുക. സുപ്രധാനമായ പല പ്രഖ്യാപനങ്ങളും ഈ പരിപാടിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷ. പുതിയ M4 ചിപ്പ്, ആപ്പിള്‍ ഐപാഡുകള്‍, പുതിയ മാജിക് കീബോര്‍ഡ് തുടങ്ങിയവയെല്ലാം അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. IOS 18, ഐഫോണ്‍ 16 സീരീസ് തുടങ്ങിയവയുടെ അവതരണത്തിന്റെ സൂചനകള്‍ പങ്കുവെച്ചേക്കാമെന്നും കരുതുന്നുണ്ട്.