Short Vartha - Malayalam News

ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍ സൗകര്യം; പുതിയ ഫീച്ചറുകളുമായി iOS 18

ഈ വര്‍ഷം ജൂണ്‍ പത്തിന് നടക്കാനിരിക്കുന്ന ആപ്പിളിന്റെ വാര്‍ഷിക ഡെവലപ്പര്‍ കോണ്‍ഫറന്‍സായ വേള്‍ഡ് വൈഡ് ഡെവലപ്പേഴ്സ് കോണ്‍ഫറന്‍സില്‍ സുപ്രധാനമായ നിരവധി ഫീച്ചറുകള്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. AI ഉപയോഗിച്ച് കസ്റ്റം ഇമോജികള്‍ നിര്‍മിക്കാനുള്ള സൗകര്യം, ആപ്പ് ഐക്കണ്‍ കസ്റ്റമൈസേഷന്‍, iOS 18ലെ മെസേജിങ് സംവിധാനത്തില്‍ AI ഫീച്ചറുകളും ഉണ്ടാവുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഗ്രിഡ് രീതിയില്‍ നിന്ന് മാറി ആപ്പ് ഐക്കണുകള്‍ സ്‌ക്രീനില്‍ എവിടെ വേണമെങ്കിലും വെയ്ക്കാന്‍ ഉപഭോക്താവിന് കഴിയുന്ന തരത്തിലുള്ള അപ്ഗ്രേഡുകള്‍ iOS 18 ലെ ഹോം സ്‌ക്രീനിലും വരുന്നുണ്ട്.