Short Vartha - Malayalam News

കേന്ദ്ര ബജറ്റിന് പിന്നാലെ ഫോണിന് വിലകുറച്ച് ആപ്പിള്‍

2024 ബജറ്റില്‍ സ്മാര്‍ട്ട്ഫോണുകളുടെ കസ്റ്റംസ് തീരുവ 20 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി കുറച്ചതിന് പിന്നാലെ ഇന്ത്യയില്‍ ഐഫോണിന് വില കുറഞ്ഞു. 1,34,900 രൂപയുണ്ടായിരുന്ന ഐഫോണ്‍ 15 പ്രോയ്ക്ക് 5100 രൂപ കുറഞ്ഞ് 1,29,800 രൂപയായി. അതുപോലെ 1,59,900 രൂപയായിരുന്ന ഐഫോണ്‍ 15 പ്രോ മാക്‌സിന് 5900 രൂപ കുറഞ്ഞ് 1,54,000 രൂപയായി. ഐഫോണ്‍ ശ്രേണിയിലെ മറ്റു ചില ഫോണുകള്‍ക്ക് 300 രൂപയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്.