Short Vartha - Malayalam News

ഇനി ട്രൂകോളര്‍ സേവനങ്ങള്‍ പൂര്‍ണമായ രീതിയില്‍ ഐഫോണുകളില്‍ ലഭ്യമാവും

നിലവില്‍ ട്രൂകോളര്‍ ആപ്ലിക്കേഷന്‍ ആപ്പിള്‍ ഉപകരണങ്ങളില്‍ ലഭിക്കുമെങ്കിലും, ആന്‍ഡ്രോയിഡിലെ പോലെ സുഗമമായ രീതിയിലല്ല ആപ്പിള്‍ ഉപകരണങ്ങളില്‍ ട്രൂകോളറിന്റെ പ്രവര്‍ത്തനം. ഐഫോണ്‍ ഉപഭോക്താക്കള്‍ക്ക് ട്രൂകോളര്‍ ആപ്ലിക്കേഷന്‍ തുറന്ന് നമ്പര്‍ ടൈപ്പ് ചെയ്ത് പരിശോധിച്ചെങ്കില്‍ മാത്രമേ ആ നമ്പര്‍ ആരുടേതാണെന്ന് അറിയാനാവൂ. എന്നാല്‍ പുതിയ ഐഒഎസ് 18 എത്തുന്നതോടെ ഈ സ്ഥിതിയില്‍ മാറ്റമുണ്ടാകും. ഐഒഎസ് 18 ന്റെ പുതിയ യൂസര്‍ ഇന്റര്‍ഫെയ്സില്‍ കോള്‍ സ്‌ക്രീനിന് മുകളില്‍ ഓവര്‍ലേ പ്രദര്‍ശിപ്പിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ഇത് ട്രൂകോളര്‍ പോലുള്ള കോളര്‍ ഐഡി സേവനങ്ങള്‍ക്ക് തത്സമയം വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യം ഒരുക്കും.