Short Vartha - Malayalam News

AI അധിഷ്ടിത ഫീച്ചറുകള്‍ പ്രവര്‍ത്തനക്ഷമമാക്കാന്‍ പുതിയ മാറ്റങ്ങളുമായി ഐഫോണ്‍ 16

AI ഫീച്ചറുകള്‍ പ്രവര്‍ത്തിക്കുന്നതിനായി ഐഫോണ്‍ 16 മോഡലുകള്‍ക്ക് കൂടുതല്‍ റാമും സ്റ്റോറേജും നല്‍കുമെന്നാണ് റിപ്പോര്‍ട്ട്. പിക്സല്‍ 8 Pro, ഗാലക്സി S24 എന്നിവയ്ക്ക് സമാനമായി ഐഫോണില്‍ AI അനുഭവം സാധ്യമാക്കുന്നതിനാണ് നടപടി. ഈ വര്‍ഷത്തെ വേള്‍ഡ് വൈഡ് ഡെവലപ്പര്‍ കോണ്‍ഫറന്‍സില്‍ വെച്ച് ആപ്പിള്‍ പുതിയ iOS 18 അവതരിപ്പിക്കും. AI ഫീച്ചറുകള്‍ ഉള്‍പ്പടെയുള്ളവ കോണ്‍ഫറന്‍സില്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്.