Short Vartha - Malayalam News

ഇന്ത്യയുടെ ഐ ഫോണ്‍ കയറ്റുമതി 1,210 കോടി ഡോളറിലെത്തി

ഇന്ത്യയുടെ ആപ്പിൾ ഐ ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇരട്ടിയിലധികം ഉയർന്നു. മുൻവർഷം 627 കോടി ഡോളറിന്റെ കയറ്റുമതിയില്‍ നിന്നാണ് ഈ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. ചൈനയ്ക്ക് ബദലായി മറ്റ് രാജ്യങ്ങളില്‍ പുതിയ നിർമ്മാണ യൂണിറ്റുകള്‍ കൊണ്ടുവരാനുളള ആപ്പിളിന്റെ തീരുമാനം വിജയിച്ചു എന്നാണ് കയറ്റുമതിയിലെ വര്‍ദ്ധനവ് സൂചിപ്പിക്കുന്നത്. അതേസമയം ഇന്ത്യയിൽ നിന്നുള്ള മൊത്തം സ്മാർട്ട് ഫോണുകളുടെ കയറ്റുമതി കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 1,650 കോടി ഡോളറായി ഉയരുകയും ചെയ്തു. മുൻവർഷം 1,200 കോടി ഡോളറായിരുന്നു കയറ്റുമതി.