Short Vartha - Malayalam News

ഐഫോണ്‍ നനഞ്ഞാല്‍ അരിച്ചാക്കില്‍ ഇടരുത്; ഉപയോക്താക്കളോട് ആപ്പിള്‍

അരിയിലെ ചെറിയ കണികകള്‍ ഐഫോണിന് കേടുവരുത്തുമെന്നാണ് ആപ്പിള്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഹെയര്‍ ഡ്രയറുകള്‍, കംപ്രസ്ഡ് എയര്‍ ബ്ലോവറുകള്‍ പോലുള്ളവ ഉപയോഗിച്ച് ഫോണ്‍ ഉണക്കാന്‍ ശ്രമിക്കരുത്. ഇതുകൂടാതെ കോട്ടണ്‍ സ്വാബ്, പേപ്പര്‍ ടവല്‍ എന്നിവ കണക്ടറിനുള്ളില്‍ ഇടരുതെന്നും ഐഫോണ്‍ നനഞ്ഞിരിക്കുമ്പോള്‍ ചാര്‍ജ് ചെയ്യരുതെന്നും ആപ്പിള്‍ നിര്‍ദേശിക്കുന്നു.