Short Vartha - Malayalam News

ഐഫോണ്‍ 16 സീരീസ് ഇന്ന് പുറത്തിറങ്ങും

ടെക് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ആപ്പിള്‍ ഐഫോണ്‍ 16 സീരീസും മറ്റ് ഗാഡ്ജറ്റുകളും ഇന്ന് പുറത്തിറങ്ങും. ഐഫോണ്‍ 16, 16 പ്ലസ്,16 പ്രോ, 16 പ്രോ മാക്‌സ് എന്നിങ്ങനെ നാല് മോഡലുകളാകും ഇന്ന് അവതരിപ്പിക്കുക. എ 18 ചിപ്പിലാണ് ഈ സ്മാര്‍ട്ട്ഫോണ്‍ മോഡലുകളെല്ലാം എത്തുക. കാലിഫോര്‍ണിയയിലെ ആപ്പിള്‍ കുപര്‍റ്റീനോ പാര്‍ക്കില്‍ ഇന്ത്യന്‍ സമയം രാത്രി പത്തരയ്ക്കാണ് ലോഞ്ചിങ്. ആപ്പിളിന്റെ സ്വന്തം AI ആയ ആപ്പിള്‍ ഇന്റലിജന്‍സിന്റെ വിശദാംശങ്ങളും ചടങ്ങില്‍ പുറത്തുവിടുമെന്നാണ് കരുതുന്നത്.