Short Vartha - Malayalam News

ഇന്ത്യയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചു

ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെയാണ് ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. ഐഫോണ്‍ 15 128 GB വേരിയന്റിന് നിലവില്‍ 69,900 രൂപയാണ്. നേരത്തെ ഈ വേരിയന്റിന് 79,600 രൂപയായിരുന്നു വില. ഐഫോണ്‍ 14ന്റെ 128 GB വേരിയന്റിന് നിലവില്‍ 59,900 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെയാണ് ഐഫോണ്‍ 16 സീരീസ് ഇന്ത്യയില്‍ ലോഞ്ച് ചെയ്തത്. സെപ്റ്റംബര്‍ 20ന് ആണ് ഔദ്യോഗിക വില്‍പ്പന ആരംഭിക്കുന്നത്.