Short Vartha - Malayalam News

ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍

സുരക്ഷാ വീഴ്ചകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ഐഫോണ്‍ ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഐഫോണ്‍ 8, ഐഫോണ്‍ 8 പ്ലസ്, ഐഫോണ്‍ പ്ലസ്, ഐപാഡ് അഞ്ചാം ജനറേഷന്‍, ഐപാഡ് pro 9.7 ഇഞ്ച്, ഐപാഡ് pro 12.9 ഇഞ്ച് ഫസ്റ്റ് ജനറേഷന്‍ എന്നിവയെ എല്ലാം സുരക്ഷാ പിഴവ് ബാധിക്കുമെന്നാണ് മുന്നറിയിപ്പ്. ഉപകരണങ്ങളുടെ പ്രവര്‍ത്തനം തടസപ്പെടുത്തനും വിവരങ്ങള്‍ ചോര്‍ത്താനും കഴിയുമെന്നാണ് മുന്നറിയിപ്പ്.