Short Vartha - Malayalam News

കൂടുതല്‍ ഐഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിടുന്നതായി ആപ്പിള്‍

ഇന്ത്യ ആവേശകരമായ വിപണിയാണെന്നും മാര്‍ച്ച് പാദത്തില്‍ റെക്കോര്‍ഡ് നേട്ടം കൈവരിച്ചുവെന്നും ആപ്പിള്‍ CEO ടിം കുക്ക് പറഞ്ഞു. ഈ കുതിച്ചുചാട്ടം ആപ്പിളിന്റെ തന്ത്രപ്രധാന വിപണിയെന്ന നിലയില്‍ ഇന്ത്യയുടെ പ്രാധാന്യം വ്യക്തമാക്കുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തുന്നതിനായി പുതിയ സ്റ്റോറുകളും വിതരണ സംവിധാനങ്ങളും തുറന്നിട്ടുണ്ടെന്ന് കുക്ക് വ്യക്തമാക്കി.