നിപ; മരിച്ച കുട്ടിയുടെ പുതിയ റൂട്ട് മാപ്പ് പുറത്തിറക്കി
മലപ്പുറത്ത് നിപ സ്ഥിരീകരിച്ച് മരിച്ച കുട്ടിയുടെ വിശദമായ പുതിയ റൂട്ട് മാപ്പ് ആരോഗ്യവകുപ്പ് പുറത്തിറക്കി. റൂട്ട് മാപ്പില്‍ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളില്‍ ഈ സമയങ്ങളില്‍ സന്ദര്‍ശിച്ചിട്ടുള്ളവര്‍ നിര്‍ബന്ധമായും നിപ കണ്ട്രോള് റൂമില്‍ വിവരം അറിയിക്കണമെന്നും ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചു. ജൂലൈ 11 മുതല്‍ ജൂലൈ 19 വരെയുള്ള വിശദമായ റൂട്ട് മാപ്പ് ആണ് ഇപ്പോള്‍ പുറത്തിറക്കിയത്. പുതിയ റൂട്ട് മാപ്പ്
ജൂലൈ 11- വീട്- ചെമ്പ്രശേരി ബസ് സ്റ്റോപ്പ്, സിപിബി സ്വകാര്യ ബസ് (6.50AM)- ബ്രൈറ്റ് ട്യൂഷന് സെന്റര്‍, പാണ്ടിക്കാട് (7.18AM-8.30AM)
ജൂലൈ 12- വീട് (7.50AM)- ഓട്ടോയില്‍ ഡോ. വിജയന് ക്ലിനിക്കിലേക്ക് (ക്ലിനിക്കില്‍-8.00AM-8.30AM)- ഓട്ടോയില്‍ തിരിച്ച് വീട്ടിലേക്ക്.
ജൂലൈ 13- വീട്-ഓട്ടോയില്‍ പികെഎം ഹോസ്പിറ്റലിലേക്ക് (7.50AM to 8.30AM-കുട്ടികളുടെ ഒപിയില്‍), (8.30AMto 8.45 AM-കാഷ്യാലിറ്റിയില്‍), (8.45AM to 9.50AM- നിരീക്ഷണ മുറി), (9.50AM- 10.15AM-കുട്ടികളുടെ ഒ.പി), 10.15 AM to 10.30AM-കാന്റീന്) ജൂലൈ 14-വീട്ടില്‍
ജൂലൈ 15-വീട്-ഓട്ടോയില്‍ പികെഎം ഹോസ്പിറ്റല്‍ (7.15AM to 7.50 AM- കാഷ്വാലിറ്റി), (7.50AM t0 6.20PM- ആശുപത്രി മുറി),
ആംബുലന്‍സില്‍ മൗലാന ഹോസ്പിറ്റലിലേക്ക് (6.20PM). മൗലാന ഹോസ്പിറ്റല്‍ (6.50 PM to 8.10OPM- കാഷ്വാലിറ്റി), (8.10PM to 8.50PM-എംആര്‍ഐ മുറി), (8.50PM to 9.15PM-എമര്‍ജെന്‍സി വിഭാഗം) ജൂലൈ 15ന് രാത്രി 9.15 മുതല്‍ ജൂലൈ 17ന് രാത്രി 7.37 വരെ പീഡിയാട്രിക് ഐസിയു. ജൂലൈ 17ന് രാത്രി 7.37 മുതല്‍ 8.20വരെ എംആര്‍ഐ മുറി. ജൂലൈ 17ന് രാത്രി 8.20 മുതല്‍ ജൂലൈ 19ന് വൈകിട്ട് 5.30വരെ പീഡിയാട്രിക് ഐസിയുവില്‍.
ജൂലൈ 19ന് വൈകിട്ട് 5.30ന് മൗലാന ഹോസ്പിറ്റലില്‍ നിന്ന് ആംബുലന്‍സില്‍ കോഴിക്കോട് മിംസ് ഹോസ്പിറ്റലിലേക്ക്.
Related News
നിപ പ്രതിരോധം; മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
നിപ വൈറസ് ഭീതി ഒഴിഞ്ഞതോടെ മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ച് കളക്ടര്‍ ഉത്തരവിട്ടു. കണ്ടെയ്ന്മെന്റ് സോണിലെ നിയന്ത്രണങ്ങളും ജില്ലയില്‍ മാസ്ക് നിര്‍ബന്ധമാക്കിയതും പിന്‍വലിച്ചിട്ടുണ്ട്. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാര്‍ഡുകളും മമ്പാട് പഞ്ചായത്തിലെ 7 വാര്‍ഡുകളുമായിരുന്നു കണ്ടെയ്ന്മെന്റ് സോണായി പ്രഖ്യാപിച്ചിരുന്നത്. ഇവിടത്തെ വിദ്യാലയങ്ങളും ഇന്ന് മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.
നിപ: മലപ്പുറം ജില്ലയിലെ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു
നിപ മരണത്തെ തുടർന്ന് മലപ്പുറം ജില്ലയിൽ ഏർപ്പെടുത്തിയിരുന്ന എല്ലാ നിയന്ത്രണങ്ങളും പിൻവലിച്ചു. തിരുവാലി പഞ്ചായത്തിലെ 4,5,6,7 വാർഡുകളിലും മമ്പാട് പഞ്ചായത്തിലെ ഏഴാം വാർഡിലും ഏര്‍പ്പെടുത്തിയിരുന്ന കണ്ടെയിന്മെന്റ് സോണ്‍ നിയന്ത്രണവും, മാസ്ക് നിർബന്ധമാക്കിയതടക്കം എല്ലാ നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടം പിൻവലിച്ചു. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 16 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായിയെന്നും ഇതു വരെ 104 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായതെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട 94 പേരുടെ ക്വാറന്റയിന്‍ നാളെ അവസാനിക്കുമെന്നും മന്ത്രി പറഞ്ഞു.
നിപ: ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന ഒരാളുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇതുവരെ 79 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് നിപ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി വീണാ ജോര്‍ജ്
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെയുള്ള പരിശോധനാഫലങ്ങള്‍ നെഗറ്റീവാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മെയ് മുതല്‍ സെപ്റ്റംബര്‍ വരെയാണ് നിപ വൈറസ് വ്യാപനം. ഈ സമയത്ത് ജാഗ്രത പുലര്‍ത്തണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും എംപോക്സ് സംബന്ധിച്ച് സൂക്ഷ്മമായ നിരീക്ഷണമാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നതെന്നും മന്ത്രി അറിയിച്ചു.
നിപ: 3 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായതായി ആരോഗ്യമന്ത്രി
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇതുവരെ 78 പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും നിലവില്‍ 267 പേരാണ് സമ്പര്‍ക്കപ്പട്ടികയിലുള്ളതെന്നും ഇന്ന് ചേര്‍ന്ന അവലോകന യോഗത്തില്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്ജ് പറഞ്ഞു. രോഗലക്ഷണങ്ങളുമായി ഇന്ന് ഒരാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
നിപ: 6 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്
മലപ്പുറത്ത് നിപ ബാധിച്ച് മരിച്ച യുവാവിൻ്റെ സമ്പർക്കപ്പട്ടികയിലുള്ള ആറു പേരുടെ കൂടി ശ്രവ പരിശോധനാ ഫലം ഇന്ന് നെഗറ്റീവായി. ഇതോടെ 74 പേരുടെ പരിശോധനാ ഫലങ്ങളാണ് നെഗറ്റീവായത്. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 267 പേരാണ് നിലവിൽ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്.
നിപ: 20 പേരുടെ കൂടി പരിശോധനാ ഫലം നെഗറ്റീവ്
നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് പുറത്തു വന്ന 20 പേരുടെ കൂടി സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റീവ് ആയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. ഇന്ന് പുതുതായി ആരെയും സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 267 പേരാണ് സമ്പർക്കപ്പട്ടികയിൽ ഉള്ളത്. ഇതിൽ 81 പേർ ആരോഗ്യ പ്രവർത്തകരാണ്. പ്രൈമറി കോണ്ടാക്ട് പട്ടികയിൽ 177 പേരും സെക്കണ്ടറി കോണ്ടാക്ട് പട്ടികയിൽ 90 പേരുമാണുള്ളത്. പ്രൈമറി പട്ടികയിലുള്ള 134 പേർ ഹൈറിസ്ക് വിഭാഗത്തിലുള്ളവരാണ്.
നിപ രോഗബാധ: സംസ്ഥാനത്ത് വീണ്ടും കേന്ദ്ര സംഘമെത്തും
സംസ്ഥാനത്ത് നിപ രോഗബാധ ആവര്‍ത്തിക്കുന്ന സാഹചര്യത്തിലാണ് കേന്ദ്ര സംഘം പഠനത്തിനായി എത്തുന്നത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വണ്‍ ഹെല്‍ത്ത്, ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്, പൂനൈ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് എന്നീ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തിലായിരിക്കും പഠനം നടത്തുക. കോഴിക്കോട് ജില്ലയിലെ തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ സംഘം സന്ദര്‍ശിക്കുകയും രോഗവാഹകരെന്ന് കരുതുന്ന പഴം തീനി വവ്വാലുകളെ നിരീക്ഷിക്കുകയും ചെയ്യും.
മലപ്പുറത്ത് കൂടുതൽ പേർക്ക് നിപ രോഗ ലക്ഷണങ്ങൾ
മലപ്പുറത്ത് 7 പേർക്ക് കൂടി നിപ രോഗ ലക്ഷണമുള്ളതായി കണ്ടെത്തിയെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് പറഞ്ഞു. നിപ സമ്പര്‍ക്ക പട്ടികയില്‍ 267 പേരുണ്ടെന്നും ഇന്ന് ലഭിച്ച 37 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവെന്നും ആരോഗ്യമന്ത്രി അറിയിച്ചു. ഇതോടെ ആകെ 63 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. നിപ ബാധിച്ച് മരിച്ച യുവാവിന്റെ മാതാവ് അടക്കമുള്ള അടുത്ത ബന്ധുക്കടെയും ചികിത്സിച്ച ഡോക്ടറുൾപ്പെടെയുള്ളവരുടെയും പരിശോധനാ ഫലങ്ങൾ നെഗറ്റീവാണ്.
നിപ: 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായി
നിപ രോഗബാധ സംശയിച്ച 10 പേരുടെ പരിശോധനാ ഫലങ്ങള്‍ നെഗറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. മരിച്ച യുവാവിന്റെ കൂടെ ആശുപത്രിയില്‍ നിന്ന അമ്മ അടക്കമുള്ള അടുത്ത ബന്ധുക്കളും ചികിത്സിച്ച ഡോക്ടറും ഉള്‍പ്പെടെയുള്ളവരാണ് ഇന്ന് നെഗറ്റീവായത്. ഇതോടെ ആകെ 26 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. അതേസമയം ഇന്ന് പുതുതായി 11 പേരെ കൂടി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍ 266 പേരാണ് സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.