Short Vartha - Malayalam News

വിവോ Y37 പ്രോ ചൈനയില്‍ അവതരിപ്പിച്ചു

6.68 ഇഞ്ച് HD+ LCD സ്‌ക്രീന്‍, 8GB റാം, സ്നാപ്ഡ്രാഗണ്‍ 4 ജെന്‍ 2 ചിപ്സെറ്റ്, 50 മെഗാപിക്‌സല്‍ ഡ്യുവല്‍ റിയര്‍ ക്യാമറ സംവിധാനം, ഡ്യുവല്‍ സ്റ്റീരിയോ സ്പീക്കര്‍ യൂണിറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. കൂടാതെ 44W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയുളള 6,000 mAh ബാറ്ററിയും ഫോണിന് കരുത്ത് പകരുന്നു. ചൈനയില്‍ 1799 ചൈനീസ് യുവാന്‍ വിലയുള്ള ഫോണിന് ഇന്ത്യയില്‍ ഏകദേശം 21,300 രൂപയാകും വില.