Short Vartha - Malayalam News

റിയല്‍മി P2 പ്രോ 5G സെപ്റ്റംബര്‍ 13ന് ഇന്ത്യയിലെത്തും

റിയല്‍മി P1 പ്രോ 5Gയുടെ പിന്‍ഗാമിയായെത്തുന്ന P2 പ്രോ 5G സെപ്റ്റംബര്‍ 13ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്ന് കമ്പനി അറിയിച്ചു. കര്‍വ്ഡ് ഡിസ്‌പ്ലേ, 80W വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് ബാറ്ററി, സ്‌നാപ്ഡ്രാഗണ്‍ ചിപ്‌സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. ഇതില്‍ 8GB + 128GB വേരിയന്റിന് 19,999 രൂപയും 8GB + 256GB വേരിയന്റിന് 20,999 രൂപയുമാണ് വില. പാരറ്റ് ബ്ലൂ, ഫീനിക്‌സ് റെഡ് എന്നീ നിറങ്ങളിലാകും ഈ ഫോണ്‍ ലഭ്യമാകുക.