Short Vartha - Malayalam News

റിയല്‍മി നാര്‍സോ 70 ടര്‍ബോ 5G സെപ്റ്റംബര്‍ 9ന് ഇന്ത്യയിലെത്തും

റിയല്‍മി നാര്‍സോ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ റിയല്‍മി നാര്‍സോ 70 ടര്‍ബോ 5G സെപ്തംബര്‍ 9 ന് ഉച്ചയ്ക്ക് 12 മണിക്ക് ഇന്ത്യയില്‍ ലോഞ്ച് ചെയ്യുമെന്ന് കമ്പനി അറിയിച്ചു. മീഡിയടെക് ഡൈമെന്‍സിറ്റി 7300 5G ചിപ്‌സെറ്റാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഇലക്ട്രോണിക് ഇമേജ് സ്റ്റെബിലൈസേഷന്‍ പിന്തുണയുള്ള 50 മെഗാപിക്‌സല്‍ ക്യാമറയുളള ഫോണ്‍ 5G 6GB + 128GB, 8GB + 128GB, 8GB + 256GB, 12GB + 256GB എന്നീ സ്റ്റോറേജ് ഓപ്ഷനുകളിലാകും ലഭ്യമാകുക.