Short Vartha - Malayalam News

ഇന്‍ഫിനിക്സ് സീറോ 40 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

ഇന്‍ഫിനിക്സ് AI ഫീച്ചറുകളോട് കൂടി എത്തുന്ന ആദ്യ ഫോണാണിത്. 6.78 ഇഞ്ച് ഫുള്‍ HD + (1,080 x 2,436 പിക്‌സല്‍) അമോലെഡ് സ്‌ക്രീന്‍, മീഡിയടെക് ഡൈമെന്‍സിറ്റി 8200 അള്‍ട്ടിമേറ്റ് SoC, 108 മെഗാപിക്‌സല്‍ ട്രിപ്പിള്‍ റിയര്‍ ക്യാമറ യൂണിറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍. 12 GB+ 256 GB വേരിയന്റിന് 27,999 രൂപയും 12 GB + 512 GB വേരിയന്റിന് 30,000 രൂപയുമാണ് വില. സെപ്തംബര്‍ 21 വൈകുന്നേരം 7 മണി മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട് വഴി ഉപഭോക്താക്കള്‍ക്ക് ഫോണ്‍ വാങ്ങാനാകും.