Short Vartha - Malayalam News

ഇന്ത്യയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാനൊരുങ്ങി സാംസങ്

സാംസങ് ഗാലക്സി M55S എന്ന പേരില്‍ M സീരീസിലാണ് പുതിയ സ്മാര്‍ട്ട്‌ഫോണ്‍ അവതരിപ്പിക്കാന്‍ പോകുന്നത്. 120Hz റിഫ്രഷ് റേറ്റ് ഉള്ള 6.7 ഇഞ്ച് ഡിസ്‌പ്ലേ, 50 മെഗാപിക്സല്‍ പ്രൈമറി റിയര്‍ കാമറ എന്നിവയാണ് പ്രധാന ഫീച്ചറുകള്‍. സെപ്റ്റംബര്‍ 23ന് ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. കോറല്‍ ഗ്രീന്‍, തണ്ടര്‍ ബ്ലാക്ക് എന്നീ കളര്‍ ഓപ്ഷനുകളിലായിരിക്കും ഫോണ്‍ ലഭ്യമാവുക.