Short Vartha - Malayalam News

ടെക്‌നോ പോവ 6 നിയോ 5G ഇന്ത്യയില്‍ അവതരിപ്പിച്ചു

108 മെഗാപിക്‌സല്‍ ക്യാമറ, 6.67-ഇഞ്ച് HD+ (720X1,600 പിക്‌സല്‍) IPS LCD ഡിസ്‌പ്ലേ, 18W ചാര്‍ജിംഗ് പിന്തുണയുള്ള 5,000mAh ബാറ്ററി, മീഡിയടെക് ഡൈമെന്‍സിറ്റി 6300 SoC ചിപ്‌സെറ്റ് എന്നിവയാണ് ഫോണിന്റെ പ്രധാന ആകര്‍ഷണങ്ങള്‍. ഇതില്‍ 6GB + 128GB വേരിയന്റിന് 13,999 രൂപയും 8GB + 256GB ഓപ്ഷന് 14,999 രൂപയുമാണ് വില. അഞ്ച് വര്‍ഷത്തേക്ക് ലാഗ് ഫ്രീ പെര്‍ഫോമന്‍സും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. സെപ്റ്റംബര്‍ 14 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തും.