Short Vartha - Malayalam News

കശ്മീരില്‍ ഉഷ്ണതരംഗം; ശ്രീനഗറില്‍ 25 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്

ശ്രീനഗറില്‍ വ്യാഴാഴ്ച 35.7 ഡിഗ്രി സെല്‍ഷ്യസ് താപനിലയാണ് രേഖപ്പെടുത്തിയത്. സാധാരണ ചൂടിനേക്കാള്‍ ആറ് ഡിഗ്രി കൂടുതലാണ് അനുഭവപ്പെട്ടത്. 1999 ജൂലൈയില്‍ രേഖപ്പെടുത്തിയ 37 ഡിഗ്രി സെല്‍ഷ്യസ് ആണ് ഇതിന് മുമ്പത്തെ ഏറ്റവും ഉയര്‍ന്ന ചൂട്. നിലവില്‍ ഡല്‍ഹിയേക്കാള്‍ ഉയര്‍ന്ന ചൂട് ശ്രീനഗറിലാണ്. കശ്മീര്‍ താഴ്‌വരയുടെ മറ്റുഭാഗങ്ങളിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്. ഉഷ്ണതരംഗത്തെ തുടര്‍ന്ന് താഴ്‌വരയുടെ പല ഭാഗങ്ങളും ജലക്ഷാമവും നേരിടുന്നുണ്ട്.