Short Vartha - Malayalam News

ജമ്മുകശ്മീരിലെ നിയമസഭാ തിരഞ്ഞെടുപ്പ്; ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനം ഇന്ന്

ജമ്മുകശ്മീരിലെ 24 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പിനുള്ള വിജ്ഞാപനമാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഇന്ന് പുറപ്പെടുവിക്കുന്നത്. സെപ്റ്റംബര്‍ 18, സെപ്റ്റംബര്‍ 25, ഒക്ടോബര്‍ 1 തീയതികളിലായി മൂന്ന് ഘട്ടങ്ങളിലായാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ നാലിന് ഫലം പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. 2014ലാണ് ജമ്മുകശ്മീരില്‍ അവസാനമായി തിരഞ്ഞെടുപ്പ് നടന്നത്. അടുത്ത ദിവസങ്ങളിലായി രാഷ്ട്രീയ പാര്‍ട്ടികള്‍ തങ്ങളുടെ സ്ഥാനാര്‍ത്ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കുമെന്നാണ് പ്രതീക്ഷ.