Short Vartha - Malayalam News

ജമ്മുകശ്മീർ നിയമസഭാ തിരഞ്ഞെടുപ്പ്: കോൺഗ്രസ് – നാഷണൽ കോൺഫറൻസ് സഖ്യം രൂപീകരിച്ചേക്കും

ജമ്മുകശ്മീരിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നാഷണൽ കോൺഫറൻസും കോൺഗ്രസും തമ്മിൽ സഖ്യം രൂപീകരിച്ചേക്കുമെന്ന് റിപ്പോർട്ട്. നിലവിൽ സീറ്റ് വിഭജന ചർച്ചകൾ നടന്നുകൊണ്ടിരിക്കെയാണ് ഇരു പാർട്ടികളും ഒന്നിക്കുമെന്ന റിപ്പോർട്ട് വരുന്നത്. മുൻകാലങ്ങളിൽ നാഷണൽ കോൺഫറൻസും കോൺഗ്രസും തിരഞ്ഞെടുപ്പിൽ ഒന്നിച്ച് മത്സരിച്ചിട്ടുണ്ട്. ഒരു രാഷ്ട്രീയ പാർട്ടിയുമായും തിരഞ്ഞെടുപ്പ് സഖ്യമില്ലെന്ന് നാഷനൽ കോൺഫറൻസ് പ്രസിഡന്റ് ഫാറൂഖ് അബ്ദുല്ല അടുത്തിടെ പറഞ്ഞിരുന്നു. എന്നാൽ, കോൺഗ്രസുമായി സഖ്യം സംബന്ധിച്ച് ചർച്ചകൾ ആരംഭിക്കാൻ പാർട്ടി തയ്യാറാണെന്ന് മകൻ ഉമർ അബ്ദുല്ല വ്യക്തമാക്കിയിരുന്നു. ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മറ്റ് നേതാക്കളും രണ്ട് ദിവസത്തെ സന്ദർശനത്തിനായി ജമ്മുകശ്മീരിലെത്തിയിട്ടുണ്ട്.