Short Vartha - Malayalam News

ഉഷ്ണതരംഗം: ഹജ്ജ് തീര്‍ത്ഥാടനത്തിനെത്തിയ 14 പേര്‍ മരിച്ചു

ഹജ്ജ് തീര്‍ത്ഥാടനത്തിനിടെ ജോര്‍ദാന്‍ പൗരന്മാരായ 14 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. 17 പേരെ കാണാതായതായി ജോര്‍ദാന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചു. കാണാതായവര്‍ക്കായി തിരച്ചില്‍ തുടരുകയാണെന്ന് ജോര്‍ദാന്‍ അധികൃതര്‍ വ്യക്തമാക്കി. അതിശക്തമായ ഉഷ്ണതരംഗം മൂലമുണ്ടായ സൂര്യാഘാതമാണ് മരണത്തിന് കാരണം. മരിച്ചവരുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കുന്നതിനോ കൊണ്ടുപോകുന്നതിനോ ഉള്ള നടപടിക്രമങ്ങള്‍ സൗദി അധികാരികളുമായി ഏകോപിപ്പിക്കുകയാണെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.