Short Vartha - Malayalam News

ഒന്നര കോടി ഉംറ തീര്‍ത്ഥാടകര്‍ക്ക് ആതിഥ്യമരുളാനുള്ള പദ്ധതിയുമായി സൗദി

2025ലേക്കുള്ള ഉംറ തീര്‍ത്ഥാടകര്‍ക്കുള്ള പദ്ധതിയാണ് സൗദി ആവിഷ്‌കരിച്ചിരിക്കുന്നത്. 'ഗസ്റ്റ് ഓഫ് ഗോഡ് സര്‍വീസ് പ്രോഗ്രാം' എന്ന നിലവിലെ പ്രോഗ്രാമിന്റെ ഭാഗമായാണ് പുതിയ പദ്ധതിക്ക് ഇസ്ലാമികകാര്യ മന്ത്രാലയവും ഇരുഹറം കാര്യാലയ അതോറിറ്റിയും രൂപം നല്‍കിയത്. മക്ക മസ്ജിദുല്‍ ഹറാമിലെത്തുന്ന തീര്‍ത്ഥാടകരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനും മുഴുവന്‍ യാത്രയിലും സുഗമമായ അനുഭവം പ്രദാനം ചെയ്യുന്നതിനുമുള്ളതാണ് ഈ പ്രോഗ്രാം.