Short Vartha - Malayalam News

അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള ധനസമാഹരണം വിജയം: 34 കോടി രൂപ സമാഹരിച്ചു

സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി 34 കോടി രൂപ സമാഹരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ദയാധനത്തിന് ആവശ്യമായ തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടി സമാഹരിച്ച ദയാധനം ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. അബ്ദുൽ റഹീമിന്റെ ഭാഗത്ത് നിന്നുണ്ടായ മനഃപ്പൂർവ്വമല്ലാത്ത കൈപ്പിഴവ് മൂലം 2006 ൽ സൗദിയിലെ സ്‌പോൺസറുടെ കഴുത്തിന് താഴെ ചലന ശേഷിയില്ലാത്ത മകൻ മരിച്ചതിനെ തുടർന്ന് അബ്ദുൽ റഹീമിനെ കൊലപാതക കുറ്റം ചുമത്തി ജയിലിലടയ്ക്കുക ആയിരുന്നു.