സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം അടുക്കുന്നു. മോചനത്തിനുള്ള ദയാധനമായ 15 മില്യൺ റിയാലിന്റെ ഇന്ത്യൻ എംബസി ഇഷ്യൂ ചെയ്ത ചെക്ക് ഗവർണറേറ്റിന് കൈമാറി. അബ്ദുൾ റഹീമിന് മാപ്പ് നൽകുന്നതുമായി ബന്ധപ്പെട്ട് ഇരു വിഭാഗങ്ങളും അനുരഞ്ജന കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. ഗവർണറേറ്റ് വിവരങ്ങൾ കോടതിയെ ധരിപ്പിക്കുന്നതോടെ മോചനം സാധ്യമാകും.
Related News
സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ വധശിക്ഷ റദ്ദാക്കി
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ വധശിക്ഷ റിയാദ് ക്രിമിനൽ കോടതി റദ്ദാക്കി. മോചനത്തിനാവശ്യമായ 34 കോടി രൂപ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബത്തിന് കൈമാറുകയും ദയാധനം സ്വീകരിച്ച കുടുംബം മാപ്പ് നൽകാമെന്ന് ഔദ്യോഗികമായി കോടതിയെ അറിയിക്കുകയും ചെയ്തു. ഇതോടെയാണ് വധശിക്ഷ റദ്ദാക്കി കോടതി ഉത്തരവ് പുറപ്പെടുവിച്ചത്.
അബ്ദുൾ റഹീമിന്റെ മോചനം: ദയാ ധനം വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി
സൗദി ജയിലില്‍ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള ദയാ ധനമായ 34 കോടി രൂപ റിയാദിലെ ഇന്ത്യൻ എംബസിയുടെ നിർദേശ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. വൈകാതെ തന്നെ എംബസി കോടതിയുടെ പേരിലുള്ള സർട്ടിഫൈഡ് ചെക്ക് റിയാദിലെ ഗവര്‍ണറേറ്റിന് കൈമാറും. ചെക്ക് ലഭിച്ച ഉടന്‍ തന്നെ കൊല്ലപ്പെട്ട സൗദി ബാലന്റെ കുടുംബം സമ്മത പത്രത്തില്‍ ഒപ്പുവയ്ക്കും. തുടര്‍ന്ന് കോടതി രേഖകൾ പരിശോധിച്ച ശേഷമാകും അന്തിമ നിർദേശങ്ങൾ പുറപ്പെടുവിക്കുക.
അബ്ദുൽ റഹീമിന്റെ മോചനം: ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു
വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് 18 വർഷമായി സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനത്തിനായുള്ള ദയാധനം തയാറാണെന്ന് അറിയിച്ചും വധശിക്ഷ റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് നൽകിയ ഹർജി സൗദി കോടതി ഫയലിൽ സ്വീകരിച്ചു. സൗദി ആഭ്യന്തര മന്ത്രാലയം വിഷയത്തിൽ റിപ്പോർട്ട് നൽകിയ ശേഷമാകും കോടതിയുടെ ഉത്തരവുണ്ടാകുക.
അബ്ദുൽ റഹീമിന്റെ മോചനത്തിനുള്ള ധനസമാഹരണം വിജയം: 34 കോടി രൂപ സമാഹരിച്ചു
സൗദി അറേബ്യയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിന് വേണ്ടി 34 കോടി രൂപ സമാഹരിച്ചു. ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നുള്ള മലയാളികൾ ക്രൗഡ് ഫണ്ടിങ്ങിലൂടെയാണ് ദയാധനത്തിന് ആവശ്യമായ തുക കണ്ടെത്തിയത്. 18 വർഷമായി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിനെ മോചിപ്പിക്കുന്നതിന് വേണ്ടി സമാഹരിച്ച ദയാധനം ഇന്ത്യൻ എംബസി വഴി സൗദി കുടുംബത്തിന് നൽകും. Read More