Short Vartha - Malayalam News

കനത്ത മഴയില്‍ മുങ്ങി ഡല്‍ഹി; ഗതാഗതം തടസപ്പെട്ടു

കനത്ത മഴയില്‍ ഡല്‍ഹിയിലെ പല പ്രദേശങ്ങളിലും വെള്ളം കയറുകയും ഗതാഗതം തടസപ്പെടുകയും ചെയ്തു. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും വെള്ളം കയറി ജനജീവിതം ദുഷ്‌കരമായിരിക്കുകയാണ്. ഡല്‍ഹിയിലെ വെള്ളക്കെട്ട് സംബന്ധിച്ച് ലെഫ്റ്റനന്റ് ഗവര്‍ണറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നിട്ടുണ്ട്. അതേസമയം അടുത്ത രണ്ടോ മൂന്നോ ദിവസത്തേക്ക് കൂടി ഉത്തരേന്ത്യയില്‍ കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.