Short Vartha - Malayalam News

കനത്ത മഴ; ഡല്‍ഹിയില്‍ അഞ്ച് മരണം

ഡല്‍ഹിയില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ അപകടങ്ങളില്‍ രണ്ട് കുട്ടികളടക്കം അഞ്ച് പേര്‍ മരിച്ചു. നഗരത്തിന്റെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. പലയിടത്തും ഗതാഗതം തടസപ്പെടുകയും വൈദ്യുതി മുടങ്ങുകയും ചെയ്തു. ചന്ദ്രവാള്‍ WW-II പമ്പ് ഹൗസിലുണ്ടായ തകരാറിനെ തുടര്‍ന്ന് ഇന്നും ജലവിതരണത്തില്‍ തടസം നേരിടുമെന്ന് ഡല്‍ഹി ജല ബോര്‍ഡ് അറിയിച്ചു. അതേസമയം ഡല്‍ഹിയില്‍ അടുത്ത അഞ്ച് ദിവസം കൂടി നേരിയതോ മിതമായതോ ആയ മഴ പെയ്യുമെന്നാണ് ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്.