Short Vartha - Malayalam News

ഹാക്ക് ചെയ്യപ്പെട്ട അക്കൗണ്ടുകള്‍ വീണ്ടെടുക്കാന്‍ AI ഫീച്ചറുമായി യൂട്യൂബ്

അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യപ്പെടുന്ന തങ്ങളുടെ ഉപയോക്താക്കളെ സഹായിക്കാന്‍ പുതിയ ട്രബിള്‍ഷൂട്ടിങ് ടൂളാണ് യൂട്യൂബ് ആരംഭിക്കുന്നത്. യുട്യൂബ് സപ്പോര്‍ട്ട് സെന്റര്‍ വഴിയാണ് AI ചാറ്റ് ബോട്ട് ഉപേയാഗിക്കാന്‍ കഴിയുക. നിലവില്‍ ചാറ്റ്ബോട്ട് അസിസ്റ്റന്റ് ഇംഗ്ലീഷില്‍ മാത്രമേ ലഭ്യമാവുകയുള്ളു. ടൂളിനുള്ളിലെ ചില ട്രബിള്‍ഷൂട്ടിങ് ഫീച്ചറുകള്‍ ചില ക്രിയേറ്റേഴ്സിന് മാത്രമേ ലഭ്യമാകൂ. എന്നാല്‍ ഈ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കും ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് ഗൂഗിള്‍.