Short Vartha - Malayalam News

രാഘവ് ഛദ്ദയെ അപകീര്‍ത്തിപ്പെടുത്തി വീഡിയോ; യൂട്യൂബ് ചാനലിനെതിരെ കേസ്

AAP എംപി രാഘവ് ഛദ്ദയെ പിടികിട്ടാപ്പുള്ളി വിജയ് മല്യയുമായി താരതമ്യപ്പെടുത്തി വീഡിയോ പുറത്തിറക്കിയ യൂട്യൂബ് ചാനലിനെതിരെയാണ് പഞ്ചാബ് പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. AAP നേതാവ് അശോക് പാപ്പി പ്രഷാറിന്റെ മകന്‍ വികാസ് പ്രഷാറിന്റെ പരാതിയിലാണ് ക്യാപിറ്റല്‍ ടിവി എന്ന യൂട്യൂബ് ചാനലിനെതിരെ FIR ഫയല്‍ ചെയ്തത്. വിജയ് മല്യ പൊതുപണം തട്ടിയെടുത്ത് UKയിലേക്ക് രക്ഷപ്പെട്ടു. അതുപോലെ ഒരു രാജ്യസഭാംഗം നേത്രചികിത്സയ്ക്കാണെന്ന് പറഞ്ഞ് ഇംഗ്ലണ്ടിലേക്ക് പോയി എന്നായിരുന്നു ഛദ്ദയ്‌ക്കെതിരായ പരാമര്‍ശം.