Short Vartha - Malayalam News

രാഘവ് ഛദ്ദ അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലെത്തി

നേത്ര ശസ്ത്രക്രിയയ്ക്കായി UKയില്‍ പോയ AAP എംപി രാഘവ് ഛദ്ദ മാസങ്ങള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുന്നത്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന്റെ ഔദ്യോഗിക വസതിയിലേക്കായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം. മദ്യനയക്കേസില്‍ കെജ്‌രിവാള്‍ അറസ്റ്റിലായപ്പോള്‍ ഉള്‍പ്പെടെയുളള ഛദ്ദയുടെ അസാന്നിധ്യം ഏറെ ചര്‍ച്ചയായിരുന്നു.