Short Vartha - Malayalam News

കുട്ടികൾ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് പ്രായപരിധി ഏർപ്പെടുത്താനൊരുങ്ങി ഓസ്‌ട്രേലിയ

കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതിന് കുറഞ്ഞ പ്രായപരിധി ഏര്‍പ്പെടുത്തുന്നതിനായി ഈ വർഷം നിയമനിർമാണം നടത്തുമെന്ന് ഓസ്‌ട്രേലിയൻ ഗവൺമെന്റ്. എന്നാൽ പ്രായം എങ്ങനെ പരിശോധിക്കുമെന്ന് ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കുട്ടികളുടെ പ്രായം സ്ഥിരീകരിക്കുന്നതിനായി സർക്കാർ കൊണ്ടുവന്ന സാങ്കേതിക വിദ്യ ഉടന്‍ പരീക്ഷിക്കുമെന്ന് പ്രധാനമന്ത്രി ആന്റണി അല്‍ബാനീസ് പറഞ്ഞു. 14,15,16 എന്നീ വയസുകളിലേതെങ്കിലുമായിരിക്കും പ്രായപരിധിയായി നിശ്ചയിക്കുക. സോഷ്യല്‍ മീഡിയ വഴി കുട്ടികളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് പൂര്‍ണമായും ഇല്ലാതാക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തിലൊരു നിയമ നിര്‍മാണനത്തിന് തയ്യാറെടുക്കുന്നത്.