Short Vartha - Malayalam News

ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പരാജയം; എക്‌സിന്റെ ഇന്ത്യന്‍ ബദല്‍ ‘കൂ’ അടച്ചുപൂട്ടുന്നു

എക്‌സിന്റെ ഇന്ത്യന്‍ ബദല്‍ എന്ന വിശേഷണവുമായി ആരംഭിച്ച സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം 'കൂ' പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. 2020ല്‍ അപ്രമേയ രാധാകൃഷ്ണയും മായങ്ക് ബിദാവത്കയും ചേര്‍ന്ന് ആരംഭിച്ച സ്റ്റാര്‍ട്ടപ്പാണ് കൂ. ഒന്നിലധികം കമ്പനികളുമായും മീഡിയ ഹൗസുകളുമായും നടത്തിയ ഏറ്റെടുക്കല്‍ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് കമ്പനി പ്രവര്‍ത്തനം അവസാനിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ ആപ്പ് പ്രവര്‍ത്തിപ്പിക്കുന്നതിന് ചെലവ് കൂടുതലായതിനാലാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചതെന്നും രാധാകൃഷ്ണ പറഞ്ഞു.