X ന്‍റെ (ട്വിറ്റർ) പ്രവര്‍ത്തനം ഇന്ന് ഒരു മണിക്കൂറിലേറെ നിലച്ചു

ഇന്ന് രാവിലെ 11 മണിയോടെ ആഗോളതലത്തില്‍ X ഉപയോക്താക്കൾക്ക് സാങ്കേതികതടസ്സം നേരിട്ടു. വെബ്‌സൈറ്റിലും മൊബൈലിലും X തുറക്കുന്ന ഉപയോക്താക്കൾക്ക് 'Welcome to your timeline' എന്ന എറര്‍ സന്ദേശമാണ് ലഭിച്ചത്. കാനഡ, ഫ്രാന്‍സ്, ഇന്ത്യ തുടങ്ങിയ ഒട്ടേറെ രാജ്യങ്ങളില്‍ തടസ്സം നേരിട്ടിരുന്നു.