സോഷ്യല്‍ മീഡിയകള്‍ ദോഷകരമായി ബാധിച്ച കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് മാർക്ക് സക്കർബർഗ്

സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളും ഭീഷണികളും ചെറുക്കുന്നതില്‍ ഈ ആപ്പുകള്‍ പരാജയം നേരിട്ടതിനെ തുടർന്ന് അമേരിക്കൻ സെനറ്റില്‍ നടന്ന ഹിയറിങ്ങിലായിരുന്നു മെറ്റാ CEO മാർക്ക് സക്കർബർഗിന്‍റെ ക്ഷമാപണം. മെറ്റയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ടിക്ടോക്ക്, സ്നാപ്പ്, എക്സ് എന്നീ പ്ലാറ്റ്ഫോമുകളിലെ ഉന്നത ഉദ്യോഗസ്ഥരും സെനറ്റ് ജുഡിഷ്യറി കമ്മിറ്റിയില്‍ നിന്നും വിമർശനം നേരിട്ടു.