ആപ്പിള്‍ വിഷന്‍ പ്രോയേക്കാള്‍ മികച്ചത് മെറ്റ ക്വസ്റ്റ് 3 ആണെന്ന് സക്കര്‍ബര്‍ഗ്

ക്വസ്റ്റ് 3 യ്ക്ക് വിഷന്‍ പ്രോയേക്കാള്‍ ഭാരം കുറവാണ്, ഡിസ്‌പ്ലേയുടെ ഫീല്‍ഡ് ഓഫ് വ്യൂ കൂടുതലാണ്. മെറ്റ ക്വസ്റ്റിന് ഉള്ളടക്കങ്ങളുടെയും ഗെയിമുകളുടെയും വലിയൊരു ലൈബ്രറി തന്നെയുണ്ടെന്നും കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അവകാശപ്പെട്ടു. അതേസമയം വിഷന്‍ പ്രോയുടെ ഉയര്‍ന്ന റസലൂഷനിലുള്ള ഡിസ്‌പ്ലേയും ഐ ട്രാക്കിങ് സെന്‍സറുകളും മികച്ചതാണ് എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.