ആപ്പ് സ്റ്റോറില്‍ നിന്ന് വാട്സ്ആപ്പും ത്രെഡും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ചൈന
മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, ത്രെഡ് എന്നിവ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാനാണ് ചൈന ആപ്പിളിനോട് ഉത്തരവിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദേശം ആപ്പിള്‍ പാലിച്ചെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് നടത്തുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആപ്പിള്‍ പ്രതികരിച്ചു. ഐഫോണുകളുടെ വലിയ വിപണിയാണ് ചൈന.
ഫേസ്ബുക്കും ഇന്‍സ്റ്റാഗ്രാമും പണിമുടക്കി; സക്കര്‍ബര്‍ഗിന് 3 ബില്യണ്‍ ഡോളര്‍ നഷ്ടം
മെറ്റയുടെ കീഴിലുള്ള സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും ആഗോള തലത്തില്‍ പ്രവര്‍ത്തന രഹിതമായതിലൂടെ CEO മാര്‍ക്ക് സക്കര്‍ബര്‍ഗിന് നഷ്ടമായത് ഏകദേശം 3 ബില്യണ്‍ ഡോളര്‍. ബ്ലൂംബെര്‍ഗ് സൂചികയില്‍ സക്കര്‍ബര്‍ഗിന്റെ ആസ്തി ഒരു ദിവസം കൊണ്ട് 2.79 ബില്യണ്‍ ഡോളര്‍ കുറഞ്ഞ് 176 ബില്യണ്‍ ഡോളറായി. മെറ്റ ഓഹരികളിലും 1.6 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ആപ്പിള്‍ വിഷന്‍ പ്രോയേക്കാള്‍ മികച്ചത് മെറ്റ ക്വസ്റ്റ് 3 ആണെന്ന് സക്കര്‍ബര്‍ഗ്
ക്വസ്റ്റ് 3 യ്ക്ക് വിഷന്‍ പ്രോയേക്കാള്‍ ഭാരം കുറവാണ്, ഡിസ്‌പ്ലേയുടെ ഫീല്‍ഡ് ഓഫ് വ്യൂ കൂടുതലാണ്. മെറ്റ ക്വസ്റ്റിന് ഉള്ളടക്കങ്ങളുടെയും ഗെയിമുകളുടെയും വലിയൊരു ലൈബ്രറി തന്നെയുണ്ടെന്നും കമ്പനി മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് അവകാശപ്പെട്ടു. അതേസമയം വിഷന്‍ പ്രോയുടെ ഉയര്‍ന്ന റസലൂഷനിലുള്ള ഡിസ്‌പ്ലേയും ഐ ട്രാക്കിങ് സെന്‍സറുകളും മികച്ചതാണ് എന്നും സക്കര്‍ബര്‍ഗ് പറഞ്ഞു.
സമ്പന്നരുടെ പട്ടികയില്‍ ബില്‍ഗേറ്റ്‌സിനെ മറികടന്ന് നാലാമതെത്തി മാര്‍ക്ക് സക്കര്‍ബര്‍ഗ്
സമ്പത്തില്‍ 28.1 ബില്യണ്‍ ഡോളറിന്റെ വര്‍ധനവ് ഉണ്ടായതോടെയാണ് മെറ്റ CEO സമ്പന്നരുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് എത്തിയത്. മെറ്റ ഓഹരികള്‍ 20 ശതമാനം നേട്ടം കൈവരിച്ചതോടെ 170.5 ബില്യണ്‍ ഡോളറാണ് സക്കര്‍ബര്‍ഗിന്റെ നിലവിലെ ആസ്തി. ബ്ലൂംബര്‍ഗിന്റെ ബില്ല്യണയേഴ്‌സ് ഇന്‍ഡക്‌സില്‍ നിലവില്‍ അഞ്ചാം സ്ഥാനത്താണ് ബില്‍ഗേറ്റ്‌സ്.
സോഷ്യല്‍ മീഡിയകള്‍ ദോഷകരമായി ബാധിച്ച കുട്ടികളുടെ മാതാപിതാക്കളോട് ക്ഷമ ചോദിച്ച് മാർക്ക് സക്കർബർഗ്
സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് കുട്ടികള്‍ക്ക് നേരിട്ട ലൈംഗിക അതിക്രമങ്ങളും ഭീഷണികളും ചെറുക്കുന്നതില്‍ ഈ ആപ്പുകള്‍ പരാജയം നേരിട്ടതിനെ തുടർന്ന് അമേരിക്കൻ സെനറ്റില്‍ നടന്ന ഹിയറിങ്ങിലായിരുന്നു മെറ്റാ CEO മാർക്ക് സക്കർബർഗിന്‍റെ ക്ഷമാപണം. മെറ്റയ്ക്കെതിരെ നിരവധി സംസ്ഥാനങ്ങള്‍ കേസ് ഫയല്‍ ചെയ്തിരുന്നു. ടിക്ടോക്ക്, സ്നാപ്പ്, എക്സ് എന്നീ പ്ലാറ്റ്ഫോമുകളിലെ ഉന്നത ഉദ്യോഗസ്ഥരും സെനറ്റ് ജുഡിഷ്യറി കമ്മിറ്റിയില്‍ നിന്നും വിമർശനം നേരിട്ടു.