Short Vartha - Malayalam News

ആപ്പ് സ്റ്റോറില്‍ നിന്ന് വാട്സ്ആപ്പും ത്രെഡും നീക്കം ചെയ്യാന്‍ ഉത്തരവിട്ട് ചൈന

മെറ്റയുടെ ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകളായ വാട്‌സ്ആപ്പ്, ത്രെഡ് എന്നിവ ആപ്പ് സ്റ്റോറില്‍ നിന്ന് നീക്കം ചെയ്യാനാണ് ചൈന ആപ്പിളിനോട് ഉത്തരവിട്ടിരിക്കുന്നത്. ചൈനീസ് സര്‍ക്കാരിന്റെ നിര്‍ദേശം ആപ്പിള്‍ പാലിച്ചെന്നാണ് റിപ്പോര്‍ട്ട്. ബിസിനസ് നടത്തുന്ന രാജ്യങ്ങളുടെ നിയമങ്ങള്‍ പാലിക്കാന്‍ പ്രതിജ്ഞാബദ്ധമാണെന്ന് ആപ്പിള്‍ പ്രതികരിച്ചു. ഐഫോണുകളുടെ വലിയ വിപണിയാണ് ചൈന.