Short Vartha - Malayalam News

സൂക്ഷിക്കുക; വാട്‌സ്ആപ്പില്‍ വ്യാജ ട്രാഫിക് ഇ-ചലാന്‍ സന്ദേശം അയച്ച് തട്ടിപ്പ്

വിയറ്റ്നാം ഹാക്കര്‍മാര്‍ ആന്‍ഡ്രോയിഡ് മാല്‍വെയര്‍ ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തുന്നതെന്നും അതില്‍ വീഴരുതെന്നുമാണ് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ട്രാഫിക് ചലാന്‍ എന്ന വ്യാജേന വാട്സ്ആപ്പില്‍ സന്ദേശങ്ങള്‍ അയച്ചാണ് ആളുകളെ കെണിയില്‍ വീഴ്ത്തുന്നതെന്ന് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ ക്ലൗഡ് SEK പറയുന്നു. ഒറ്റനോട്ടത്തില്‍ പരിവാഹന്‍ സൈറ്റ് അല്ലെങ്കില്‍ കര്‍ണാടക പോലീസ് എന്ന് തോന്നിപ്പിച്ചാണ് വ്യാജ ഇ-ചലാന്‍ സന്ദേശങ്ങള്‍ അയക്കുന്നത്. ഇത് മനസിലാകാതെ മുന്നോട്ടുപോകുന്നവരുടെ ഫോണില്‍ വ്യാജ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്താണ് തട്ടിപ്പ് നടത്തുന്നത്. 4400 മൊബൈല്‍ ഫോണുകളെ ഈ മാല്‍വെയര്‍ ബാധിച്ചതായും 16 ലക്ഷത്തില്‍പ്പരം രൂപ തട്ടിയെടുത്തതായുമാണ് റിപ്പോര്‍ട്ട്.