Short Vartha - Malayalam News

‘വീഡിയോ നോട്ട് മോഡ്’ പരീക്ഷിക്കാനൊരുങ്ങി വാട്‌സ്ആപ്പ്

ആന്‍ഡ്രോയിഡ്, iOS ബീറ്റാ പതിപ്പുകളിലാണ് ഈ ഫീച്ചര്‍ പരീക്ഷിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. വീഡിയോ നോട്ട് മോഡിലൂടെ വാട്സ്ആപ്പ് ക്യാമറ ഉപയോഗിച്ച് വീഡിയോ റെക്കോര്‍ഡ് ചെയ്യാനും അത് വീഡിയോ നോട്ടുകളായി അയക്കാനും സാധിക്കും. നിലവില്‍ ചാറ്റ് വിന്‍ഡോയ്ക്ക് താഴെയുള്ള ക്യാമറ ബട്ടന്‍ ഹോള്‍ഡ് ചെയ്ത് പിടിച്ച് വീഡിയോ നോട്ട് ചീത്രീകരിക്കാം. പുതിയ അപ്ഡേറ്റില്‍ ഈ വീഡിയോ നോട്ട് ചിത്രീകരിക്കാന്‍ ക്യാമറ വിന്‍ഡോയില്‍ തന്നെ സൗകര്യമുണ്ടാകുമെന്നാണ് പറയുന്നത്.