Short Vartha - Malayalam News

ഇനി വാട്‌സ്ആപ്പ് വഴി ഫ്‌ളൈറ്റ് ടിക്കറ്റ്; പുതിയ മാര്‍ഗവുമായി ഇന്‍ഡിഗോ

വാട്‌സ്ആപ്പ് മുഖേന ഇനി ഇന്‍ഡിഗോ വിമാന യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കെ ചെയ്യാന്‍ കഴിയുമെന്ന് എയര്‍ലൈന്‍ വ്യക്തമാക്കി. ഗൂഗിളിന്റെ റിയാഫി സാങ്കേതികവിദ്യയുമായി സഹകരിച്ചാണ് ഈ ഫീച്ചര്‍ കൊണ്ടു വന്നിരിക്കുന്നത്. ഉപഭോക്താക്കള്‍ക്ക് +91 7065145858 എന്ന നമ്പറിലേക്ക് 'ഹായ്' എന്ന വാട്്സ്ആപ്പ് സന്ദേശം അയക്കാം. ഇതിന് മറുപടിയായി ഫ്‌ളൈറ്റ് ടിക്കറ്റ് ബുക്കിംഗ്, വെബ് ചെക്ക്-ഇന്‍, ബോര്‍ഡിംഗ് പാസുകള്‍, ഫ്‌ളൈറ്റ് സ്റ്റാറ്റസ് എന്നിവ ഉള്‍പ്പെടെയുള്ള വിവിധ ഓപ്ഷനുകള്‍ ലഭ്യമാകും. ഇതില്‍ നിന്നും വേണ്ടത് തിരഞ്ഞെടുക്കാവുന്നതാണ്.