Short Vartha - Malayalam News

ഒരേ റണ്‍വേയില്‍ ഒരേ സമയം രണ്ടുവിമാനങ്ങള്‍: മുംബൈ വിമാനത്താവളത്തിൽ ഒഴിവായത് വൻ അപകടം

തിരുവനന്തപുരത്തേക്കുള്ള എയർ ഇന്ത്യ വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടെയായിരുന്നു അതെ റൺവേയിൽ ഇൻഡിഗോ വിമാനം ലാൻഡ് ചെയ്തത്. സെക്കൻഡുകളുടെ വ്യത്യാസത്തിൽ വൻ അപകടമാണ് ഒഴിവായത്. സംഭവത്തിൽ DGCA അന്വേഷണം ആരംഭിച്ചു. എയർ ട്രാഫിക് കൺട്രോൾ ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിട്ടുമുണ്ട്.