Short Vartha - Malayalam News

ബംഗ്ലാദേശ് സംഘര്‍ഷം; 205 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു

ആഭ്യന്തര കലാപം രൂക്ഷമായ ബംഗ്ലാദേശില്‍ നിന്ന് 6 കുഞ്ഞുങ്ങളടക്കം 205 ഇന്ത്യക്കാരെ ഡല്‍ഹിയിലെത്തിച്ചു. ധാക്കയില്‍ നിന്ന് എയര്‍ഇന്ത്യയുടെ പ്രത്യേക വിമാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ചത്. ഇന്ന് മുതല്‍ ഡല്‍ഹിയില്‍ നിന്ന് ധാക്കയിലേക്ക് രണ്ട് പ്രതിദിന വിമാന സര്‍വീസുകളും എയര്‍ഇന്ത്യ ആരംഭിക്കും. അതേസമയം പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചതിന് ശേഷവും രാജ്യത്ത് കലാപം തുടരുകയാണ്. ബംഗ്ലാദേശിലെ ജഷോറില്‍ പ്രതിഷേധക്കാര്‍ സബീര്‍ ഇന്റര്‍നാഷണല്‍ ഹോട്ടലിന് തീയിട്ടതിനെ തുടര്‍ന്ന് 24 പേര്‍ കൊല്ലപ്പെടുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.